ജമ്മുകശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജെയ്ഷ് ഇ മുഹമ്മദ് എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസവും സൈന്യം മറ്റൊരു ഭീകരനെ വധിച്ചിരുന്നു.
ഓപ്പറേഷനുകളില്‍ മോശം കാലാവസ്ഥ ഉണ്ടായിരുന്നിട്ടും രണ്ട് ഭീകരരെ കൂടി വധിച്ചെന്ന് സൈന്യത്തിന്റെ ജമ്മു ആസ്ഥാനമായുള്ള വൈറ്റ് നൈറ്റ് കോര്‍പ്‌സ് എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു. ഇവരില്‍ നിന്നും എകെ, എം4 റൈഫിളുകളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ബുധനാഴ്ച മുതല്‍ ഉദംപൂര്‍ ജില്ലയിലെ ബസന്ത്ഗഢ്, രാംനഗര്‍ പ്രദേശങ്ങളില്‍ മൂന്ന് ഭീകരരെ കണ്ടെത്തുന്നിനുള്ള പ്രത്യേക ഓപ്പറേഷനിലായിരുന്നു സൈന്യം.