സിംഗപ്പൂരിലെ സ്‌കൂളിലുണ്ടായ തീപിടിത്തം; പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റു

Advertisement

തെലുങ്ക് സൂപ്പര്‍ താരവും ആന്ധ്രപ്രദേശ് ഉപ മുഖ്യമന്ത്രിയുമായ പവന്‍ കല്യാണിന്റെ ഇളയ മകന് പൊള്ളലേറ്റു. മാര്‍ക്ക് ശങ്കര്‍ പാവനോവിച്ചിനാണ് സിംഗപ്പൂരിലെ സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റത്.

ഏഴു വയസുള്ള കുട്ടിയുടെ കൈക്കും കാലിനും ഗുരുതര പൊള്ളലേറ്റെന്നാണ് ലഭിക്കുന്ന വിവരം. പുക ശ്വസിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ കുട്ടി സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
മാതാവ് അന്ന ലെഷ്നേവക്കൊപ്പമാണ് കുട്ടി സിംഗപ്പൂരില്‍ കഴിയുന്നത്. പവന്‍ കല്യാണ്‍- അന്ന ലെഷ്നേവ ദമ്പതികളുടെ മകനായി മാര്‍ക്ക് ശങ്കര്‍ 2017 ഒക്ടോബര്‍ 10നാണ് ജനിച്ചത്.

ജനസേവാ പാര്‍ട്ടി നേതാവായ പവന്‍ കല്യാണ്‍ രാഷ്ട്രീയ പരിപാടികള്‍ റദ്ദാക്കിയ ഉടന്‍ സിംഗപ്പൂരിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അദിവതി തല്ലി പാതയുടെ ഭാഗമായി അല്ലൂരി സീതാരാമരാജു ജില്ലയില്‍ പര്യടനം നടത്തുകയാണ് നിലവില്‍ പവന്‍ കല്യാണ്‍. ഡംബ്രിഗുഡ മണ്ഡലത്തിലെ കുരിഡിയിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയും പ്രദേശവാസികളുമായി സംവദിക്കുകയും ചെയ്യാനായിരുന്നു പരിപാടി.