അംഗത്വഫീസ് ഇരട്ടിയാക്കാൻ തീരുമാനിച്ച് പാർട്ടി കോൺഗ്രസ്, വലിയ തുകയല്ല! 5 രൂപയിൽ നിന്ന് 10 ആക്കാൻ തീരുമാനം

179
Advertisement

മധുര: മധുരയിൽ പുരോഗമിക്കുന്ന സി പി എം പാർട്ടി കോൺഗ്രസിൽ അംഗത്വ ഫീസ് ഉയർത്താൻ തീരുമാനം. അഞ്ച് രൂപയിൽ നിന്ന് പത്ത് രൂപയാക്കാനാണ് തീരുമാനം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ട് വരാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റി യും നേരെത്തെ ചർച്ച ചെയ്താണ് ഭേദഗതി കൊണ്ട് വരുന്നത്.

അതേസമയം പാർട്ടി അംഗത്വത്തിൽ നിലവാരം കുറയുന്നുവെന്നും പാർട്ടി കോൺഗ്രസ് വിലയിരുത്തി. അംഗത്വം കൂടുമ്പോഴും നിലവാരം കുറയുന്നുവെന്നാണ് വിമർശനം. കേരളത്തിൽ അടക്കം പ്രശ്നങ്ങൾ ഉണ്ടെന്നും കേരളത്തിൽ പാർട്ടി അംഗത്വം കൂടുമ്പോൾ മറു ഭാഗത്ത് കൊഴിഞ്ഞുപോക്കും കൂടുന്നതായും വിലയിരുത്തലുകളുണ്ട്.

Advertisement