പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ട്രെയിനിലെ ശുചിമുറിയില്‍ ബലാല്‍സംഗം ചെയ്തു. 20 വയസുകാരനായ സഹയാത്രികനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദില്‍ ആണ് സംഭവം. കുടുംബത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ശുചിമുറിയില്‍പോയ പെണ്‍കുട്ടിയെ പ്രതി പിന്തുടര്‍ന്ന് പീഡനത്തിനിരയാക്കുകയായിരുന്നു. കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യംചെയ്യുകയാണ്.
ഏപ്രിൽ 3 ന് രാവിലെയാണ് അതിക്രമം നടന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സെക്കന്തരാബാദിലെ റെയിൽവേ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.