ജബൽപൂരിൽ വൈദികരെ ആക്രമിച്ച സംഭവത്തിൽ നാല് ദിവസങ്ങള്‍ക്ക് ശേഷം എഫ്ഐആര്‍

50
Advertisement

ജബല്‍പൂര്‍. മധ്യപ്രദേശിലെ ജബൽപൂരിൽ വൈദികരെ ആക്രമിച്ച സംഭവത്തിൽ സമ്മർദ്ദങ്ങൾക്കൊടുവിൽ കേസെടുക്കാൻ പൊലീസ് തയ്യാറായി. സംഭവം നടന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണ് എഫ്ഐആർ ഇട്ടത്. അതേസമയം ജബൽപൂരിനെക്കുറിച്ചുള്ള ചോദ്യത്തോട് ക്ഷുഭിതനായാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചത്. എന്നാൽ സുരേഷ് ഗോപിക്കെതിരെ മർദ്ദനമേറ്റ വൈദികന്റെ കുടുംബം രംഗത്തെത്തി. ജബൽപൂർ സംഭവം പ്രതിപക്ഷം ഇന്നും പാർലമെന്ർറിൽ ഉന്നയിച്ചു.

പൊലീസിന്ർറെ മൂക്കിന് താഴെ എസ് പി ഓഫീസിന് മുന്നിൽ നടന്ന ആക്രമണം.എന്നിട്ടും നവരാത്രി കഴിഞ്ഞ് കേസെടുക്കാമെന്ന വിചിത്ര നിലപാടിലായിരുന്നു പൊലീസ്. പലകോണിൽ നിന്നും കടുത്ത വിമർശനം ഉയർന്നതോടെയാണ് നാലാം ദിനം എഫ്ഐആർ ഇട്ടത്. ആക്രമണ ദൃശ്യങ്ങൾ ലോകം മുഴുവൻ കണ്ടിട്ടും പ്രതികളെ പിടികൂടാൻ ഇപ്പോഴും മടിക്കുകയാണ് പൊലീസ്.ആക്രമണം നടത്തിയ വിഎച്ച് പി ബജ്രംഗം ദൾ പ്രവർത്തകരെ തിരിച്ചറിയാൻ യാതൊരു ബുദ്ധിമുട്ടുമില്ലെന്നിരിക്കെയാണ് ആരുടേയും പേര് എഫ്ഐആറിൽ ഇല്ല. മതപരിവർത്തനം ആരോപിച്ചായിരുന്നു ആക്രമണം. ആദ്യം ആദിവാസികളടക്കമുള്ള തീർഥാടക സംഘത്തെ. പിന്നാലെ വിവരമറിഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ വൈദികരെ. നിയമം നിയമത്തിൻറെ വഴിയെന്ന് പറയുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചോദ്യങ്ങളോട് പക്ഷെ മറുപടി ക്ഷോഭത്തോടെ,

നടപടിയെടുക്കുമെന്ന് സുരേഷ് ഗോപി പറയുന്നതല്ലാതെ നീതി കിട്ടുന്നില്ലെനന് മർദ്ദനമേറ്റ ഫാദർ ഡേവിസ് ചിറമേൽ ഇൻറെ കുടുംബം പറഞ്ഞു .മധ്യപ്രദേശിൽ നേരത്തെയും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. പുതിയ സംഭവം അരക്ഷിതാവസ്ഥ കൂട്ടിയിട്ടുമുണ്ട്

Advertisement