കഫിയ അണിഞ്ഞു മുദ്രാവാക്യം മുഴക്കി പാലസ്തീനു പിന്തുണ അറിയിച്ചു സിപിഎം

205
Advertisement

മധുര. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, സിപിഎം പാർട്ടി കോണ്ഗ്രസ്.പ്രതിനിധികൾ കഫിയ അണിഞ്ഞു മുദ്രാവാക്യം മുഴക്കി പിന്തുണ അറിയിച്ചു.പാർട്ടി അംഗത്വ ഫീസ് പരിഷ്കരിക്കണം എന്ന് ആവശ്യപ്പെട്ടു പാർട്ടി കോൺഗ്രസ്സിന് ഭേദഗതി നിർദ്ദേശം.കേരള സർക്കാർ രാജ്യത്ത് ഒരു ബദൽ ആണെന്ന് പാർട്ടി കോൺഗ്രസ്‌ പ്രമേയം. കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള പൊതു ചർച്ച പൂർത്തിയായി, പ്രകാശ് കാരാട്ട് ഇന്ന് മറുപടി പറയും.

പലസ്തീനിനോട് ഐക്യദാർഢ്യം
പ്രകടിപ്പിക്കുന്നതിനും ഗാസയിലെ ഇസ്രായേലി വംശഹത്യയെ അപലപിച്ചുമുള്ള പ്രത്യേക പ്രമേയം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയാണ് അവതരിപ്പിച്ചത്.മുഴുവൻ പ്രതിനിധികളും കഫിയ അണിഞ്ഞു,പൊളിറ്റ്‌ബ്യൂറോ അംഗം സുഭാഷിണി അലി ഉയർത്തിയ പലസ്‌തീൻ ഐക്യദാർഢ്യ മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചു.

മുഴുവൻ പ്രതിനിധികളും എഴുന്നേറ്റു നിന്ന് പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു.പാർട്ടി മെമ്പർ ഷിപ്പ് ഫീസ്. തുക കാലോചിതമായി പരിഷ്കരിക്കണം എന്ന് ആവശ്യപ്പെടുന്ന ഭേദഗതി നിർദ്ദേശം പാർട്ടി കോൺഗ്രസിന് മുന്നിലുണ്ട്.
നാളെ സംഘടന റിപ്പോർട്ടിലെ ചർച്ചകൾ പൂർത്തിയാക്കിയ ശേഷമാകും ഈ നിർദ്ദേശം പരിഗണിക്കുക.
നിർദ്ദേശം അംഗീകരിച്ചാൽ പാർട്ടി ഭരണ ഘടന ഭേദഗതി ചെയ്യും.

കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള പൊതു ചർച്ച പൂർത്തിയായി. ഇന്ന് കേരളത്തിൽ നിന്ന് എം.ബി രാജേഷ് , ജയ്ക്ക് സി തോമസ് , ടി.എൻ സീമ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.കേരളത്തിന് എതിരായ കേന്ദ്ര വിവേചനത്തിനെതിരെ ശക്തമായ പ്രക്ഷോഭം വേണമെന്ന് എം.ബി രാജേഷ് ആവശ്യപ്പെട്ടു.കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക ഞെരുക്കലിനെ നേരിട്ടാണ് കേരളം ബദൽ വികസന മാതൃക ആവിഷ്കരിക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.

രാജ്യത്ത് ഒരു ബദൽ ഉയർത്തി പിടിക്കുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന് പിന്തുണ പ്രകടിപ്പിച്ചു കൊണ്ട് പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം അവതരിപ്പിച്ച പ്രമേയം പാർട്ടി കോണ്ഗ്രസ് പാസാക്കി.

Advertisement