ന്യൂഡെല്‍ഹി. വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വഖഫ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ആരാധനാലയങ്ങൾ നിയന്ത്രിക്കാൻ അല്ല ബില്ലിന്റെ ലക്ഷ്യം വക്കഫ് സ്വത്തുക്കൾ നിയന്ത്രിക്കുക മാത്രമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. ബില്ല് പാസായാൽ മുനമ്പം ജനതയ്ക്ക് ഭൂമി ലഭിക്കുമെന്നും ബിൽ അവതരിപ്പിച്ച് കേന്ദ്ര മന്ത്രി വ്യക്തമാക്കി.
ബില്ലിനെ ഒറ്റക്കെട്ടായി എതിർത്ത് പ്രതിപക്ഷം.
ഇന്ത്യൻ സമൂഹത്തെ വിഭജിക്കുകയാണ് ലക്ഷ്യമെന്ന് ആരോപണം. ബില്ലിനെ പിന്തുണച്ച് ജെഡിയുവും ടിഡിപിയും
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചത്.സ്പീക്കർ അവതരണ അനുമതി നൽകിയതിനു പിന്നാലെ കെസി വേണുഗോപാലും എൻ കെ പ്രേമചന്ദ്രനും എതിർത്തു. നിയമം അടിച്ചേൽപ്പിക്കുക ആണെന്ന് കെസി വേണുഗോപാൽ,
ജെപിസിക്ക് നിർദ്ദേശങ്ങൾ നൽകാനുള്ള അധികാരം മാത്രമാണുള്ളത് എൻ കെ പ്രേമചന്ദ്രൻ
എല്ലാം നടപടിക്രമങ്ങളും പാലിച്ചാണ് ബില്ല് എന്ന് ഇരുവർക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മറുപടി.ഹോൾഡ്
പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ കേന്ദ്ര മന്ത്രി കിരൺ റിജിജു ബിൽ അവതരിപ്പിച്ചു വിശദമായ ചർച്ചകൾക്ക് ശേഷമാണ് ബില്ല് തയ്യാറാക്കിയത്. 97 ലക്ഷം നിർദ്ദേശങ്ങൾ ജെപിസിക്ക് ലഭിച്ചു. വഖഫ് ഭൂമികൾ കൈകാര്യം ചെയ്യുന്നതിൽ സുതാര്യത ഉറപ്പുവരുത്താനാണ് ബില്ല്. ആരാധനാലയങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടില്ല. യുപിഎ സർക്കാർ വഖഫ് ബോർഡിന് അനധികൃതമായ അധികാരം നൽകി അതിനാലാണ് ഇങ്ങനെ ഒരു ഭേദഗതി എന്നും കേന്ദ്ര മന്ത്രി
മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഗൗരവ് ഗൊഗോയ്. ന്യൂനപക്ഷത്തെ അപമാനിക്കുകയും ഭിന്നിപ്പിക്കുകയും ബില്ലിന്‍റെ ലക്ഷ്യമെന്ന് പ്രതിപക്ഷം ആരോപിച്ചു.
ബില്ലിലൂടെ മുസ്ലിം സമൂഹത്തിന്റെ ഭൂമി തട്ടിയെടുക്കാനാണ് ശ്രമമെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. ബിജെപി ഘടകകക്ഷിയായ ജെഡിയു ബില്ലിനെ പിന്തുണച്ചു. ബില്ല് മുസ്ലിം ക്ഷേമത്തിനായി ആണെന്ന് ടി ഡി പി യും പ്രതികരിച്ചു. ബില്ലിന്മേൽ എട്ടുമണിക്കൂർ ചർച്ച പുരോഗമിക്കുകയാണ്