ലഖ്നൗ.ബുൾഡോസർ രാജ് ന്യായീകരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ ബുൾഡോസർ രാജ് ആവിശ്യമായിരുന്നു. എവിടെയെങ്കിലും കയ്യേറ്റം ഉണ്ടായാൽ അത് ഒഴിപ്പിക്കാൻ ബുൾഡോസർ ഉപയോഗിക്കുന്നു.
ഇതിലൂടെ അടിസ്ഥാന സൗകര്യങ്ങൾ നൽകാനും കയ്യേറ്റം ഒഴിപ്പിക്കാനും കഴിയും. ഇത് ശരിയായ രീതിയിൽ പ്രയോജനപ്പെടുത്താൻ ആളുകളെ പഠിപ്പിച്ചിട്ടുണ്ട് എന്നും യോഗി ആദിത്യനാഥ്.