മിനിബസിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് പേർ വെന്തുമരിച്ച സംഭവം അപകടമല്ല,കൊലപാതകം

Advertisement

പൂനെ. മിനിബസിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് പേർ വെന്തുമരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ബസ് ഡ്രൈവർ തന്നെയാണ് തീയിട്ടത്. ജീവനക്കാരോടും ജോലി ചെയ്യുന്ന സ്ഥാപനത്തോടും പക ഉണ്ടായിരുന്നതായി ഇയാൾ മൊഴി നൽകി.

രണ്ട് ദിവസം മുൻപ് പൂനെയിലെ ഹിൻജേവാഡിയിൽ നടന്ന ദാരുണ സംഭവത്തിൻറെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. വ്യോം ഗ്രാഫിക്സ് എന്ന പ്രിൻറിഗ് കമ്പനിയിലെ ജീവനക്കാരുമായി വരുന്ന ബസാണ് സ്ഥാപനത്തിന് അടുത്തെത്തും മുൻപ് കത്തിയത്. ബസിലുണ്ടായിരുന്ന 12 പേരിൽ നാല് പേർ മരിച്ച്. 6 പേർക്ക് പൊള്ളലേറ്റു. ഷോർട് സർക്യൂട്ട് കാരണമുണ്ടായ തീപിടിത്തമെന്നാണ് ആദ്യം കരുതിയത്. എന്നാൽ വാഹനത്തിൽ രാസവസ്തുക്കളുടെ സാനിധ്യം കണ്ടതോടെയാണ് അട്ടിമറി സാധ്യതയിലേരക്ക് അന്വേഷണം നീണ്ടത്. ചോദ്യം ചെയ്യലിൽ ഡ്രൈവർ ജനാർദ്ദൻ ഹിംബോഡികർ കുറ്റം സമ്മതിച്ചു. തീയിട്ടത് താൻ തന്നെ. തീ പെട്ടെന്ന് ആളിപടരാൻ മ്പനിയിലെ തന്നെ രാസവസ്തുക്കൾ വാഹനത്തിൽ സൂക്ഷിച്ചു. 2006 മുതൽ ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളാണ് ജനാർദ്ദൻ. തനിക്ക് മറ്റ് ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ശമ്പളം കുറവാണെന്നും സ്ഥാപനത്തിൽ നിന്ന് മോശം അനുഭവം നേരിട്ടെന്നുമാണ് ഇയാൾ പകയ്ക്ക് കാരണമെന്ന് പറയുന്നുത്. തീപ്പിടിത്തതിൽ പൊള്ളലേറ്റതിനാൽ ഇയാൾ ചികിത്സയിലാണ്.