ഉറങ്ങിക്കിടന്ന 2 വയസ്സുകാരിയെ ടെറസിൽ കൊണ്ടുപോയി പീഡിപ്പിച്ച് പിതാവ്; വാട്ടർ‌ ടാങ്കിൽ ഉപേക്ഷിച്ചു, നില ഗുരുതരം

Advertisement

ചെന്നൈ: അമ്മയ്ക്കു സമീപം ഉറങ്ങിക്കിടന്ന രണ്ടു വയസ്സുള്ള മകളെ പീഡിപ്പിച്ച ശേഷം വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച് യുവാവിന്റെ ക്രൂരത. തിരുച്ചിറപ്പള്ളിയിൽ ഇന്നലെ പുലർച്ചെയാണു സംഭവം. കുട്ടിയെ ടെറസിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കുട്ടി കണ്ണുതുറന്നതോടെ പിതാവ് കുട്ടിയെ വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച ശേഷം വീണ്ടും ഉറങ്ങി.

അര മണിക്കൂർ കഴിഞ്ഞ് ഉണർന്ന അമ്മ മകളെ കാണാത്തതിനെ തുടർന്നു ബന്ധുക്കൾക്കൊപ്പം തിരച്ചിൽ ആരംഭിച്ചു. കുട്ടിയുടെ പിതാവും ഇവർക്കൊപ്പം തിരഞ്ഞു. വാട്ടർ ടാങ്കിനു സമീപം വസ്ത്രം കണ്ടതിനെ തുടർന്നു പരിശോധിച്ചപ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരികാവയവങ്ങളിലടക്കം വെള്ളം കയറിയതിനാൽ നില ഗുരുതരമാണ്. ഇതിനിടെ, പിതാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ അമ്മ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ ചോദ്യം ചെയ്യലിൽ യുവാവ് കുറ്റസമ്മതം നടത്തിയതിനാൽ ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

Advertisement