സിപിഎം വയോജന വിഭാഗം തുടങ്ങുന്നു

373
Advertisement

ന്യൂഡെല്‍ഹി.പ്രായപരിധി കഴിഞ്ഞ നേതാക്കൾക്കായി പുതിയ സംവിധാനം ഒരുക്കാൻ സി പി ഐ എം.പ്രായ പരിധി യുടെ പേരിൽ ചുമതല ഒഴിഞ്ഞവരെ ഉൾക്കൊള്ളിക്കുന്നത് ചർച്ച ചെയ്യും.വിഷയത്തിൽ കേന്ദ്ര നേതൃത്വം സംസ്ഥാന ഘകങ്ങളിൽ നിന്നും റിപ്പോർട്ട് തേടി.

പ്രായ പരിധിയിൽ മുഖ്യ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞവരെ എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന് പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യുമെന്ന് പി ബി അംഗം എം എ ബേബി.ഓരോ സംസ്ഥാനത്തെയും അനുഭവം പരിശോധിച്ചുകൊണ്ട് തന്നെ തീരുമാനമെടുക്കും.

പ്രായത്തിന്റെ അടിസ്ഥാനത്തിൽ ചുമതലഒഴിയുന്ന നേതാക്കളെ എങ്ങനെ പ്രയോജനപ്പെടുത്തമെന്ന് തീരുമാനിക്കും.ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങളിൽ കേന്ദ്ര നേതൃത്വം സംസ്ഥാനങ്ങളിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്.വി എസ് നെ ഉൾപ്പെടുത്താത്ത വിഷയം:വിഎസ് പാർട്ടിയുടെ കൂടെ ഉണ്ട് എന്ന് എം എ ബേബി.അതിന്റെ ആവേശം എല്ലാവർക്കും ഉണ്ട്. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സംഭാവന ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് അദ്ദേഹത്തിനുള്ളത് എന്നും എം എ ബേബി.

Advertisement