‘നോമ്പ് ആചരിക്കാത്തത് കുറ്റകരം’; മത്സരത്തിനിടെ ജ്യൂസും വെള്ളവും കുടിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്കെതിരെ മതപണ്ഡിതന്‍

Advertisement

ഐസിസി ചാംപ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയക്കെതിരായ സെമി ഫൈനല്‍ മത്സരത്തിനിടെ ജ്യൂസും വെള്ളവും കുടിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്കെതിരെ ഓള്‍ ഇന്ത്യ മുസ്ലീം ജമാ അത്ത്. ഷമിയുടെ നടപടി ശരിയത്ത് പ്രകാരം കുറ്റകൃത്യമാണെന്നും ഇതിന് അദ്ദേഹം ദൈവത്തോട് മറുപടി പറയേണ്ടിവരുമെന്നും ഓള്‍ ഇന്ത്യ മുസ്ലീം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വി ബറേല്‍വി പറഞ്ഞു.
ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പ്രതികരണങ്ങളാണ് വരുന്നത്. ഇത്തരത്തില്‍ കായിക മേഖലയെ മതവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല എന്ന അഭിപ്രായം പലരാഷ്ട്രീയ നേതാക്കളും ഉയര്‍ത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചായാവുകയാണ് വിഷയം. മൗലാന ഷഹാബുദ്ദീന്‍ റസ്വി ബറേല്‍വി നേരത്തെയും നിരവധി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. പുതുവത്സരം ഇസ്ലാമിക വിരുദ്ധമാണൈന്നും വിശ്വാസികള്‍ ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു.

Advertisement