ന്യൂഡെല്‍ഹി.കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രി ഡോ. വിരേന്ദ്രകുമാറിന് കത്തയച്ചു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദേശീയ പട്ടികജാതി കമ്മീഷനിലും ദേശീയ പിന്നോക്ക വിഭാഗ കമ്മീഷനിലും ഒഴിവുകൾ നികത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
സാമൂഹിക നീതി ഉറപ്പാക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളിലെ പ്രധാന തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് ബിജെപി സർക്കാരിന്റെ ദളിത്-പിന്നോക്ക വിരുദ്ധ മനോഭാവം. രാജ്യമെമ്പാടും ആയിരക്കണക്കിന് ദളിതരും പിന്നോക്കക്കാരും നീതിക്കുവേണ്ടി പോരാടുകയാണ്.ജാതി സെൻസസ് നടത്തണമെന്ന ആവശ്യം എല്ലായിടത്തുനിന്നും ഉയരുന്നുവെന്നും രാഹുൽ.