ഖത്തർ അമീർ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

125
Advertisement

ന്യൂഡെല്‍ഹി. രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തർ അമീർ ഷെയ്ക് തമീം ബിൻ അഹമ്മദ് അൽതാനി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. വ്യാപാരം നിക്ഷേപം ഊർജ്ജം സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനുള്ള നടപടികൾ ഉണ്ടാകും. രാഷ്ട്രപതി ഭവനിൽ
ഖത്തർ അമീറിനായി പ്രത്യേകം സ്വീകരണം ഒരുക്കും.രാഷ്ട്രപതി ദ്രൗപതി മുർമുവുമായും കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് ഖത്തർ അമീർ ഇന്ത്യയിൽ എത്തിയത്. ഡൽഹി വിമാനത്താവളത്തിൽ എത്തിയ ഖത്തർ അമീറിനെ പ്രധാനമന്ത്രി നേരിട്ട് എത്തിയാണ് സ്വീകരിച്ചത്.

Advertisement