‘സ്ഥാനാർത്ഥികൾ സംശുദ്ധരായിരിക്കണം, കെജ്‍രിവാൾ പണം കണ്ട് മതിമറന്നു’; വിമർശിച്ച് അണ്ണാ ഹസാരെ

346
Advertisement

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻതിരിച്ചടി നേരിട്ടതിന് പിന്നാലെ മുൻ മുഖ്യമന്ത്രി കെജ്‍രിവാളിനെതിരെ രൂക്ഷവിമർശനവുമായി അണ്ണാ ഹസാരെ. സ്ഥാനാർത്ഥികൾ സംശുദ്ധരായിരിക്കണമെന്ന് ചൂണ്ടിക്കാട്ടിയ ഹസാരെ കെജ്രിവാൾ പണം കണ്ട് മതി മറന്നുവെന്നും കുറ്റപ്പെടുത്തി.

തൻ്റെ മുന്നറിയിപ്പുകൾ ചെവിക്കൊണ്ടില്ലെന്നും അണ്ണാ ഹസാരെ കൂട്ടിച്ചേർത്തു. നിയമസഭ തെരഞ്ഞെടുപ്പിൽ 24 സീറ്റിലാണ് ആം ആദ്മി സാന്നിദ്ധ്യമറിയിച്ചിരിക്കുന്നത്. അതേ സമയം 46 സീറ്റിന്റെ ലീഡുമായി ബിജെപി മുന്നിട്ട് നിൽക്കുകയാണ്. കെജ്‍രിവാൾ പണത്തിന് പിന്നാലെ ഓടി വഴുതിവീണെന്ന് അണ്ണാ ഹസാരെ മുൻപും വിമർശനമുന്നയിച്ചിരുന്നു.

Advertisement