എട്ട് വയസുകാരിയെ സ്കൂള്‍ പരിസരത്ത് വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി

220
Advertisement

ബംഗളുരു. കര്‍ണാടകയിലെ മാണ്ഡ്യയില്‍ എട്ട് വയസുകാരിയെ സ്കൂള്‍ പരിസരത്ത് വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. ചോക്ക്ലേറ്റ് കാണിച്ച് പ്രലോഭിപ്പിച്ചാണ് പീഡനം. ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. സ്കൂളിന് തൊട്ട് സമീപമാണ് വിദ്യാർത്ഥിയുടെ വീട്‌. അതേ പരിസരത്ത് നിന്ന് കളിക്കുന്നതിനിടെയാണ് മൂന്ന് പേർ ചേർന്ന് ചോക്ലേറ്റ് കാണിച്ച് സമീപത്തെ വിചനമായ സ്ഥലത്തേക്ക് കുട്ടിയെ കൂട്ടികൊണ്ടുപോയത്. തുടർന്ന് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് എട്ട് വയസുകാരിയുടെ മൊഴി. പുറത്തുപറ‍ഞ്ഞാല്‍ കൊന്നുകളയുമെന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. വയറു വേദനയെ തുടർന്ന് കുട്ടിയെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശരീരത്തിൽ മുറിവ് കണ്ട ഡോക്ടർ പൊലീസിനെ വിവരമറിയിച്ചു. മൊഴി എടുക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥരോടാണ് കുട്ടി നടന്ന സംഭവം വിവരിച്ചത്.

അതിക്രമം നടത്തിയവരെ അറിയില്ലെന്നാണ് കുട്ടിയുടെ മൊഴി. സ്കൂള്‍ പരിസരത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം

Advertisement