എച്ച്എംപി വൈറസ് ഇന്ത്യയിൽ , ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ

352
Advertisement

ന്യൂഡെല്‍ഹി. എച്ച്എംപി വൈറസ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യം. ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. HMP പുതിയ വൈറസ് അല്ല. 2001 തിരിച്ചറിഞ്ഞ വൈറസ് ആണ്.
വായുവിലൂടെയാണ് HMP വൈറസ് പകരുന്നത്. എല്ലാ പ്രായക്കാരിലും വൈറസ് ബാധയുണ്ടാകാം.

ആരോഗ്യമന്ത്രാലയവും, ICMRഉം NCDC ഉം ചൈനയിലെ വൈറസ് വ്യാപാരം സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുവെന്നും ആരോഗ്യമന്ത്രി. ലോകാരോഗ്യ സംഘടന സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.

WHO റിപ്പോർട്ട് ഉടൻതന്നെ തങ്ങൾക്ക് നൽകും. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ രാജ്യം തയ്യാറാണെന്നും ജെപി നദ്ദ വ്യക്തമാക്കി

Advertisement