ഉത്തരേന്ത്യയിൽ ശൈത്യ തരംഗം തുടരുന്നു,ഡൽഹിയിൽ അന്തരീക്ഷ താപനില 7 ഡിഗ്രി

100
Advertisement

ന്യൂ ഡല്‍ഹി.ഉത്തരേന്ത്യയിൽ ശൈത്യ തരംഗം തുടരുന്നു.മൂടൽ മഞ്ഞിൽ ഡൽഹിയിലേക്കുള്ള 100 വിമാനങ്ങൾ ഇന്നും വൈകി.ആറ് വിമാനങ്ങൾ റദ്ദാക്കി.ട്രെയിൻ ഗതാഗതത്തെയും ബാധിച്ചു. വായു മലിനീകരണവും അതിരൂക്ഷമായി തുടരുന്നു.

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം പിടിമുറുക്കി. ഡൽഹിയിൽ അന്തരീക്ഷ താപനില 7 ഡിഗ്രിയായി താഴ്ന്നു. മണിക്കൂറിൽ 16 കിലോമീറ്റർ വേഗതയിൽ ശീത കാറ്റും ഡൽഹിയിൽ ശൈത്യ തരംഗത്തിന്റെ തീവ്രത കൂട്ടി. കനത്ത മൂടൽമഞ്ഞിൽ ദൃശ്യപരിധി കുറഞ്ഞതോടെ 114 വിമാനങ്ങളാണ് ഡൽഹിയിൽ മാത്രം വൈകിയത്. രാവിലെ എട്ടുമണിവരെ ഡൽഹി വിമാനത്താവളത്തിലെ ദൃശ്യപരിധി പൂജ്യം ആയിരുന്നു.8 മണിക്ക് ശേഷം സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്.വരുന്ന ബുധനാഴ്ച വരെ ശൈത്യ തരംഗം തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ശൈത്യത്തോടൊപ്പം ഡൽഹിയിൽ വായു മലിനീകരണവും രൂക്ഷമാണ്. പലയിടത്തും വായു ഗുണനിലവാരം സൂചിക 400 നു മുകളിൽ രേഖപ്പെടുത്തി. നിലവിൽ GRAP 3 പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വായു മലിനീകരണം ഉയർന്നതോടെ പലർക്കും ശ്വാസ തടസ്സം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു

Advertisement