എയര്‍ടെല്‍ നെറ്റ്വര്‍ക്കിന് തകരാര്‍; ബുദ്ധിമുട്ടിയത് ആയിരക്കണക്കിന് ഉപയോക്താക്കള്‍

573
Advertisement

ന്യൂഡല്‍ഹി: എയര്‍ടെല്‍ നെറ്റ്വര്‍ക്കിന് തകരാര്‍ സംഭവിച്ചതോടെ ബുദ്ധിമുട്ടിയത് ആയിരക്കണക്കിന് ഉപയോക്താക്കള്‍. ഫോണ്‍ വിളിക്കാന്‍ കഴിയാതെയും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കാതെയും നിരവധി പേരാണ് ബുദ്ധിമുട്ടിയത്.
ഇന്ന് രാവിലെ 10.30 ഓടേയാണ് നെറ്റ്വര്‍ക്ക് തടസ്സപ്പെട്ടതിനെക്കുറിച്ചുള്ള പരാതികള്‍ വര്‍ദ്ധിച്ചത്. നിരവധി എയര്‍ടെല്‍ ഉപയോക്താക്കള്‍ എക്‌സില്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഭാഗത്ത് നിന്നാണ് പരാതികള്‍ ഏറെയും. എയര്‍ടെല്‍ സേവനങ്ങള്‍ പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടതായാണ് ചിലരുടെ പ്രതികരണം. മറ്റു ചിലര്‍ സിഗ്നല്‍ അഭാവവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാജ്യത്തെ ഒന്നിലധികം നഗരങ്ങളില്‍ സമാനമായ തകരാര്‍ കണ്ടതായാണ് റിപ്പോര്‍ട്ടുകള്‍.

Advertisement