ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റുപോയ സംഭവത്തില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്

2351
Advertisement

ബംഗളുരു.ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റുപോയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്‌. ഹെയർ ഡ്രയറിൽ സ്ഫോടക വസ്തു ഘടിപ്പിച്ചുള്ള കൊലപാതക ശ്രമമാണെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി.കർണാടകയിലെ ബാഗൽക്കോട്ടിലായിരുന്നു സംഭവം. പരുക്കേറ്റ സ്ത്രീയുടെ കാമുകനായ സിദ്ധപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാസമ്മ എന്ന സ്ത്രീക്കാണ് ഗുരുതരമായി പരുക്കേറ്റത്. അയൽവാസിയായ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്താനായിരുന്നു ശ്രമം. അയൽവാസി വീട്ടിലില്ലാത്തതിനെ തുടർന്ന് കൊറിയർ വന്ന ഹെയർ ഡ്രയർ ബാസമ്മ വാങ്ങിവയ്ക്കുകയായിരുന്നു.

Advertisement