കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ ലോകായുക്ത റെയ്ഡില്‍ കണ്ടെത്തിയത് കോടികളുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍. കൈക്കൂലി പരാതികളുടെ അടിസ്ഥാനത്തില്‍ നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലാണ് ഒരേ സമയം ലോകായുക്ത റെയ്ഡ് നടത്തിയത്. രേഖകളില്ലാതെ സൂക്ഷിച്ച സ്വര്‍ണ, വജ്ര, വെള്ളി ആഭരണങ്ങളും ആഡംബര വാച്ചുകളും കണ്ണടകളും ഉള്‍പ്പടെയാണ് പിടിച്ചെടുത്തത്. ബംഗളൂരു, മംഗളുരു, ചിക്കബല്ലാപുര, ദാവന്‍ഗെരെ, മാണ്ഡ്യ എന്നീ ജില്ലകളിലെ 25 ഇടങ്ങളിലാണ് പരിശോധന.
































