ഡൽഹിയിൽ രണ്ടിടങ്ങളിൽ വെടിവെപ്പ്,ഒരാൾ കൊല്ലപ്പെട്ടു, ഒരാൾക്ക് പരിക്കേറ്റു

193
Advertisement

ന്യൂഡെല്‍ഹി. ഡൽഹിയിൽ രണ്ടിടങ്ങളിൽ വെടിവെപ്പ്
ജ്യോതി നഗർ കബീർ നഗർ എന്നിവിടങ്ങളിലാണ് വെടിവെപ്പ് ഉണ്ടായത്.
ഒരാൾ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു.
ഡൽഹിയിലെ വെൽക്കം ഏരിയാ സ്വദേശി നദീമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ

ഇന്ന് പുലർച്ചയോടെയാണ് ഡൽഹിയിലെ കബീർ നഗറിലും ജ്യോതി നഗറിലും വെടിവെപ്പുണ്ടായത് ബൈക്കിലെത്തിയ സംഘം വെടി ഉതിർക്കുകയായിരുന്നു.
കബീർ നഗറിൽ ഉണ്ടായ വെടിവെപ്പിൽ
വെൽക്കം ഏരിയ സ്വദേശി നദീം കൊല്ലപ്പെട്ടു. ആക്രമികൾ നദീമിന് നേരെ 5 വട്ടം വെടി ഉതിർത്തതായി ബന്ധുക്കൾ പറഞ്ഞു. നെറ്റിയിലും ശരീരത്തിന്റെ പിൻഭാഗത്തും വെടിയേറ്റു. നദീനൊപ്പം ഉണ്ടായിരുന്ന ഷാനവാസിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പിന് ശേഷം നദീമിന്റെ ഫോൺ കൈക്കലാക്കിയാണ് പ്രതികൾ രക്ഷപ്പെട്ടത്.

വെടിവെപ്പിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി ഡൽഹി നോർത്ത് ഈസ്റ്റ് ഡിസിപി രാകേഷ് പാവരിയ പറഞ്ഞു ആക്രമണം ഉണ്ടായ ജ്യോതി നഗറിൽ നിന്ന് വെടിയുണ്ടകളും പോലീസിനെ ലഭിച്ചു

ആക്രമണത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. വെടിവെപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്

Advertisement