ഒഡീഷ: ഡാന അതിതീവ്ര ചുഴലി കാറ്റ് തീരം തൊട്ടു. ചുഴലികാറ്റിന്റെ കരയിലേക്കുള്ള പ്രവേശനം തുടരുകയാണ്.കൊൽക്കത്തയിൽ നിന്ന് 350 കിലോമീറ്റർ അകലെ വടക്കൻ ഒഡീഷയിലെ ഭിതാർകനികയ്ക്കും ധമ്രയ്ക്കും ഇടയിൽ ആണ് ചുഴലി കാറ്റ് കരയിൽ പ്രവേശിച്ചു കൊണ്ടിരിക്കുന്നത്. മണിക്കൂറിൽ 120 കിലോമീറ്റർ ആകും കാറ്റിന്റെ വേഗത എന്നാണ് മുന്നറിയിപ്പ്.ഒഡിഷയിലെ ഭദ്രക്, ദമ്ര എന്നിവിടങ്ങളിൽ അതി ശക്തമായ കാറ്റും മഴയും തുടരുകയാണ്.അതിശക്തമായ കാറ്റിൽ ദമ്രയിൽ മരങ്ങൾ കടപുഴകി വീണു. മുൻകരുതലിന്റെ ഭാഗമായി പശ്ചിമ
ബംഗാൾ ഒഡിഷ സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. കൊൽക്കത്ത, ഭൂവനേശ്വർ രാവിലെ 9 മണിവരെ നിർത്തിവെച്ചിരിക്കുകയാണ്. മേഖലയിൽ സർവീസ് നടത്തുന്ന 200 ഓളം ട്രെയിനുകൾ റദ്ധാക്കി. ഒഡീഷയിലെ ബസ് സർവീസുകളും പ്രവർത്തിക്കുന്നില്ല. രണ്ട് സംസ്ഥാനങ്ങളുടെയും സാഹചര്യം യഥാസമയം നിരീക്ഷിക്കുന്നതിനായി മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളെയും പ്രത്യേകം മെഡിക്കൽ സംഘത്തെയും രണ്ട് സംസ്ഥാനങ്ങളിലും വിന്യസിച്ചിട്ടുണ്ട്.






































