പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് അപകടം; രണ്ട് അഗ്നിവീറുകൾ മരിച്ചു

819
Advertisement

നാസിക്: പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീറുകൾ മരിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലെ സേനാ താവളത്തിലാണ് അപകടമുണ്ടായതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഗ്നീവീറുകളുടെ ഒരു സംഘം പരിശീലനം നടത്തുന്നതിനിടെയാണ് ഷെൽ പൊട്ടിത്തെറിച്ചതെന്ന് അധികൃതർ പറഞ്ഞു.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൈന്യവും പൊലീസും അന്വേഷണം ആരംഭിച്ചു. 2022 ജൂണ്‍ 14നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഗ്നിവീർ പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രതിരോധ സേനകളിൽ നാല് വർഷത്തെ ഹ്രസ്വകാല നിയമനത്തിനു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതാണ് അഗ്നിപഥ് പദ്ധതി.

Advertisement