യുവസൈനികരെ കെട്ടിയിട്ട് തോക്കിൻ മുനയിൽ വനിതാ സുഹൃത്തിനെ ബലാത്സം​ഗം ചെയ്തു

1042
Advertisement

ഭോപ്പാൽ: രണ്ട് ആർമി ഓഫിസർമാരെ ക്രൂരമായി ആക്രമിക്കുകയും അവരുടെ വനിതാ സുഹൃത്തുക്കളിലൊരാളെ ​ഗൺപോയിന്റിൽ കൂട്ടബലാത്സം​ഗം ചെയ്യുകയും ചെയ്തു. മധ്യപ്രദേശിലെ മൗവിൽ ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. സംഭവത്തിൽ പ്രതികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.

ഇൻഡോറിനടുത്തുള്ള മൗവിലെ ആർമി കോളേജിൽ പരിശീലിക്കുന്ന രണ്ട് യുവ സൈനികരും അവരുടെ വനിതാ സുഹൃത്തുക്കളുമാണ് ആക്രമിക്കപ്പെട്ടത്. ഛോട്ടിജാമിലെ ഫയറിങ് സ്റ്റേഷൻ സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. പിസ്റ്റളുകളും കത്തികളും വടികളുമായി എട്ട് പേർ ഇവരെ വളഞ്ഞു.

ട്രെയിനി ഓഫീസർമാരെയും സ്ത്രീകളെയും ക്രൂരമായി മർദ്ദിക്കുകയും ഒരു ഉദ്യോഗസ്ഥനെയും ഒരു സ്ത്രീയെയും ബന്ദികളാക്കുകയും ചെയ്തു. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഉദ്യോഗസ്ഥനെയും ഒരു സ്ത്രീയെയും പറഞ്ഞയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഓഫീസർ തൻ്റെ യൂണിറ്റിലേക്ക് മടങ്ങി കമാൻഡിംഗ് ഓഫീസറെ വിവരം അറിയിക്കുകയായിരുന്നു. പൊലീസിനെക്കണ്ട് അക്രമികൾ രക്ഷപ്പെട്ടു. പരിക്കേറ്റ നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീകളിൽ ഒരാൾ കൂട്ടബലാത്സം​ഗത്തിനിരയായെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

Advertisement