ആന്ധ്രയിൽ പ്രളയ സമാന സാഹചര്യം, മഴക്കെടുതിയിൽ 9 മരണം

310
Advertisement

ഹൈദരാബാദ്: ആന്ധ്രയിൽ പ്രളയ സമാന സാഹചര്യം. മഴക്കെടുതിയിൽ 9 മരണം. വിജയവാഡ വെള്ളത്തിൽ മുങ്ങി. ഹൈദരാബാദ് – വിജയവാഡ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. ശ്രീകാകുളം,പാർവതിപുരം മന്യം,വിശാഖപട്ടണം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ മഴക്കെടുതി രൂക്ഷം. കൃഷ്ണ,ഗോദാവരി നദികളിൽ ജലനിരപ്പ് ഉയർന്നതിനാൽ നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു
തെലങ്കാനയിലും മഴക്കെടുതി രൂക്ഷം. മെഹബൂബാബാദ്, സൂര്യപേട്ട്, ഭദ്രദി കൊത്താഗുഡം,കമ്മം ജില്ലകളിൽ പ്രളയ സമാന സാഹചര്യം. ട്രയിന്‍ സര്‍വീസുകള്‍ വ്യാപകമായി മുടങ്ങി.

Advertisement