ശിവാജിയുടെ കൂറ്റൻ പ്രതിമ തകർന്ന സംഭവം, ഇന്ന് മുംബൈയിൽ പ്രതിപക്ഷ പ്രതിഷേധം

331
Advertisement

മുംബൈ. മഹാരാഷ്ട്രയിൽ ഛത്രപതി ശിവാജിയുടെ കൂറ്റൻ പ്രതിമ തകർന്ന സംഭവത്തിൽ ഇന്ന് മുംബൈയിൽ പ്രതിപക്ഷ പ്രതിഷേധം. ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് മുന്നിലെ ഛത്രപതി ശിവാജി പ്രതിമയ്ക്ക് മുന്നിലേക്ക് മാർച്ച് ചെയ്യുമെന്നാണ് കോൺഗ്രസും എൻസിപി ശരദ് പവാർ, ശിവസേനാ ഉദ്ദവ് വിഭാഗങ്ങളും സംയുക്തമായി പ്രഖ്യാപിച്ചത്. രാവിലെ 11 മണിയോടെയാണ് പ്രതിഷേധ മാർച്ച്. പ്രതിമാ നിർമ്മാണത്തിൽ വൻ അഴിമതിയാണ് നടന്നതെന്നും ഛത്രപതി ശിവാജിയെ അപമാനിച്ചെന്നും ആരോപിച്ചാണ് മാർച്ച്. പ്രതിപക്ഷം വിഷയം ആളിക്കത്തിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ മുംബൈയിലെത്തിയപ്പോൾ ജനങ്ങളോട് മാപ്പ് പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രതിമാ വിവാദം രാഷ്ട്രീയ കൊടുങ്കാറ്റായി മാറി

Advertisement