ജൂനിയർ ഡോക്ടർ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധവുമായി സ്ത്രീകൾ

416
Advertisement

കൊൽക്കത്ത. ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധവുമായി സ്ത്രീകൾ. കൊൽക്കത്തയിൽ തെരുവുകൾ വീണ്ടെടുക്കൂ എന്ന പേരിൽ വൻ പ്രതിഷേധ പ്രകടനം നടന്നു.കോളേജ് സ്ക്വയർ അടക്കമുള്ള ഇടങ്ങളിൽ ആയിരക്കണക്കിന് സ്ത്രീകൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്.
അതേസമയം കേസന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം ആശുപത്രിയിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. നിലവിൽ കസ്റ്റഡിയിലുള്ള പ്രതി സഞ്ജയ് റോയ്, ആശുപത്രിയുടെ മുൻ പ്രിൻസിപ്പൽ, സൂപ്രണ്ട് അടക്കമുള്ളവരെയും, നാലാം നിലയിലെ ടിസിടിവി ദൃശ്യങ്ങളിൽ കണ്ട ഏഴ് ജൂനിയർ ഡോക്ടർമാരെയും സിബിഐ സംഘം ഉടൻ ചോദ്യം ചെയ്യും.
വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്ത് വന്നു.പോലീസിനും സംസ്ഥാന സർക്കാറിനും വീഴ്ച പറ്റിയെന്ന ആരോപണം തള്ളിയ മമതാ ബാനർജി, 12 മണിക്കൂറിനകം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തെന്നും, തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യാൻ ആകില്ലെന്നും പ്രതികരിച്ചു.

Advertisement