വാഹനാപകടത്തിൽ അഞ്ച് വിദ്യാര്‍ഥികൾക്ക് ദാരുണാന്ത്യം

331
Advertisement

ചെന്നൈ തിരുവള്ളൂരിൽ വാഹനാപകടത്തിൽ അഞ്ച് വിദ്യാര്‍ഥികൾക്ക് ദാരുണാന്ത്യം. ചെന്നൈ തിരുപ്പതി ദേശീയ പാതയിലാണ് അപകടമുണ്ടായത്. യുവാക്കൾ സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. രണ്ടുപേർക്ക് പരിക്കേറ്റു.
ചെന്നൈ എസ്.ആര്‍.എം കോളേജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ആന്ധ്രപ്രദേശ് യാത്ര കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം. അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

Advertisement