ഡ്യൂട്ടിക്കിടെ ജൂനിയർ ഡോക്റ്റർ ക്രൂര ബലാൽ സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അന്ത്യശാസനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

886
Advertisement

കോൽക്കത്ത. ആർ ജി കർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിക്കിടെ ജൂനിയർ ഡോക്റ്റർ ക്രൂര ബലാൽ സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അന്ത്യശാസനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. 48 മണിക്കൂറിനകം ആശുപത്രികളിൽ ഡോക്ടർമാർക്ക് സുരക്ഷ ഉറപ്പാക്കുന്നത് അടക്കമുള്ള 3 ആവശ്യങ്ങൾ നടപ്പാക്കണം എന്നാണ് അന്ത്യശാസനം. അല്ലാത്തപക്ഷം രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുമെന്നും ഐ എം എ മുന്നറിയിപ്പ് നൽകി. സംഭവത്തിൽ ഡൽഹി, കോൽക്കത്ത അടക്കമുള്ള ഇടങ്ങളിൽ കഴിഞ്ഞ ദിവസം തന്നെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്നും പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കണം എന്നുമാവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്.

വെള്ളിയാഴ്ച രാവിലെയാണ് ആർജിക്കർ മെഡിക്കൽ കോളേജിന്റെ നാലാം നിലയിലുള്ള സെമിനാർ ഹാളിൽ, ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ നിലയിൽ ജൂനിയർ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. കണ്ണുകൾ അടക്കം ശരീരമാസകലം മുറിവേൽപ്പിച്ച നിലയിലാണ് മൃതദേഹം. സംഭവത്തിൽ സഞ്ജയ് റോയ് എന്നയാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സിവില്‍ പോലീസ് ഉദ്യോഗസ്ഥനാണ് ഇയാളെന്നും റിപ്പോർട്ടുണ്ട്. കൂടുതൽ പേർക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.

Advertisement