ഐഎസ് ഭീകരൻ റിസ്വാൻ അലി ഡൽഹിയിൽ പിടിയിൽ; ആയുധങ്ങളും കണ്ടെടുത്തു

873
Advertisement

ന്യൂ ഡെൽഹി :
രാജ്യത്തെ വിവിധ ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കുള്ള ഐഎസ് ഭീകരൻ റിസ്വാൻ അലി ഡൽഹിയിൽ പിടിയിൽ.
വെള്ളിയാഴ്ച പുലർച്ചെ ഡൽഹി പോലീസിന്റെ പ്രത്യേക വിഭാഗമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽനിന്ന് പോലീസ് ആയുധങ്ങളും കണ്ടെടുത്തു.

പൂനെ ഐഎസ് മൊഡ്യൂളിലെ അംഗമാണ് അലി. പൂനെ പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട ഇയാളെ പിന്നീട് കണ്ടെത്താനായിരുന്നില്ല. അലിയെ അറസ്റ്റ് ചെയ്യാൻ എൻഐഎ നേരത്തേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് എൻഐഎ മൂന്ന് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

Advertisement