ന്യൂഡല്‍ഹി: വഖഫ് സ്വത്തുക്കളുടെ ഭരണത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ബില്‍ കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജു ലോക്സഭയില്‍ അവതരിപ്പിച്ചു. ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ബില്ലെന്ന് റിജിജു പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ശക്തമായി എതിര്‍ത്തു.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കാനാണ് ബില്ലെന്ന വിമര്‍ശനങ്ങളെ റിജിജു തള്ളി. എല്ലാവരുടെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ളതാണ് ബില്‍. നീതി ലഭിക്കാത്ത മുസ്‌ലിം സഹോദരങ്ങള്‍ക്ക് നീതി ലഭിക്കുന്നതാണ് ഈ ബില്‍. വഖഫ് ബോര്‍ഡിനെ ചിലര്‍ കയ്യടക്കി വെച്ചിരിക്കുകയാണ്. പാവപ്പെട്ട മുസ്ലിങ്ങള്‍ക്ക് സംരക്ഷണം ഒരുക്കും. ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തന്നെയാണ് ബില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.
































