പൊതു ബജറ്റിൻ മേലുള്ള ചർച്ചകൾ പാർലമെന്റിൽ ഇന്നും തുടരും

191
Advertisement

ന്യൂഡെല്‍ഹി.ധനമന്ത്രി നിർമല സീതരാമൻ അവതരിപ്പിച്ച പൊതു ബജറ്റിൻ മേലുള്ള ചർച്ചകൾ പാർലമെന്റിൽ ഇന്നും തുടരും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ലോക്സഭയിൽ സംസാരിക്കുമെന്നാണ് സൂചന. ഡൽഹിയിലെ ഐ എ എസ് അക്കാഡമി യിൽ വെള്ളക്കെട്ടിൽ 3 മുങ്ങി മരിച്ച വിഷയം ഇന്ന് പാർലമെന്റിൽ ഉയരും. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സ്വാതി മാലിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ സഖ്യത്തിൽ നിന്നുള്ള മറ്റുചില എംപിമാരും വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബംഗാളിനെ വിഭജിക്കണമെന്ന് ബിജെപി എംപി നിഷികാന്ത് ദു ബെ യുടെ പരാമർശം, കാർഷികോൽപ്പന്നങ്ങൾക്ക് മിനിമം താങ് വില നിയമം മൂലം ഉറപ്പു നൽകാൻ ആകില്ലെന്ന കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റ പ്രസ്താവന എന്നിവ ഇന്നും പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കും.

Advertisement