അർജുൻ: ഇടപെട്ട് കർണാടക ഹൈക്കോടതി, കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ്

960
Advertisement

ബംഗ്ലൂരു: കർണാടക ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസവും തുടരുന്നു. പ്രതികൂല കാലാവസ്ഥാ രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഗംഗാവലി പുഴയിൽ സിഗ്നൽ ലഭിച്ച ഭാഗത്ത് മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്. തീരത്തോട് ചേർന്ന് മണ്ണിടിഞ്ഞ് കൂടിക്കിടക്കുന്ന മൺകൂനകൾ ഒഴുക്കി കളയാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ബോറിംഗ് യന്ത്രം ഉപയോഗിച്ച് ആഴത്തിൽ തുരന്നുള്ള പരിശോധനയും പുരോഗമിക്കുകയാണ്. അതേസമയം വിഷയത്തിൽ കർണാടക ഹൈക്കോടതി ഇടപെട്ടു. വിഷയം ഗൗരവതരമാണെന്ന് നിരീക്ഷിച്ച കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് ്‌യച്ചു

നിലവിലെ സ്ഥിതി അറിയിക്കാനാണ് നിർദേശം. നാളെ തന്നെ മറുപടി നൽകണം. കർണാടക ചീഫ് ജസ്റ്റിസാണ് ഹർജി പരിഗണിച്ചത്. ഹർജി നാളെ വീണ്ടും പരിഗണിക്കും.

Advertisement