ചെന്നൈ:
നീറ്റിന്റെ വിശ്വാസ്യത നഷ്ടമായെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. തമിഴ്‌നാട് നിയമസഭ പാസാക്കിയ പ്രമേയത്തിന് വിജയ് പിന്തുണ അറിയിച്ചു. വിദ്യാഭ്യാസം സംസ്ഥാന വിഷയങ്ങളുടെ പട്ടികയിൽ ആക്കണമെന്നും അദ്ദേഹം അവകാശപ്പെട്ടു
നീറ്റ് സംസ്ഥാനങ്ങളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ്. വിവാദമായ നീറ്റ് പരീക്ഷ റദ്ദാക്കണം. തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരം മാനിക്കണം. പത്ത്, പ്ലസ് ടു വിജയികളെ ആദരിക്കുന്ന ചടങ്ങിലാണ് നീറ്റിനെതിരെ വിജയ് പ്രതികരിച്ചത്.






































