ന്യൂഡെല്‍ഹി . ഉഷ്ണതരംഗത്തിനിടെ ആശ്വാസമായി ഡൽഹിയിൽ കനത്തമഴ.മൂന്ന് ദിവസം കൂടി മഴതുടരുമെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യത. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ശക്തമായമഴ.
രാവിലെ മുതൽ ശക്തമായ മഴയാണ് രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. മണിക്കൂറുകളോളം മഴ തുടർന്നതോടെ പിടിമുറുക്കിയ ഉഷ്ണ തരംഗത്തിൽ നിന്നും മോചനം ലഭിച്ചു.
നോയിഡയിലും ഗാസ്യാബാദിലും അതിശക്തമായ മഴയാണ് പെയ്തത്. മേഘാവൃതമായ അന്തരീക്ഷവും ഇടിമിന്നലും അതിശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വരുന്ന മൂന്ന് ദിവസം 35 മുതൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത പ്രവചിച്ചു. ഈ മാസം 30ന് അതിശക്തമായ മഴ ഡൽഹിയിൽ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ നിഗമനം. കുറച്ചുദിവസം കഴിയുമ്പോൾ മൺസൂൺ എത്തും.അതോടെ ഉഷ്ണ തരംഗത്തിൽ നിന്ന് പൂർണ്ണ മോചനം ലഭിക്കും. മുൻകാല വർഷങ്ങളേക്കാൾ ഉയർന്ന താപനിലയാണ് ഈ വർഷം രേഖപ്പെടുത്തിയത്.ഉത്തരേന്ത്യയിലെ ഉഷ്ണതരംഗത്തിൽ നിരവധി ആളുകൾക്കും ജീവൻ നഷ്ടമായിരുന്നു.നിലവിൽ ലഭിക്കുന്ന മഴ ഇതിൽ നിന്നെല്ലാം ആശ്വാസം പകരുന്നതാണ്.





































