കള്ളക്കുറിച്ചി, വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 57 ആയി

134
Advertisement

ചെന്നൈ. കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 57 ആയി. ഇന്നലെ സേലം ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ചാമുണ്ടി ആണ് മരിച്ചത്. നാല് ആശുപത്രികളിലായി 153 പേർ ചികിത്സയിലുണ്ട്. ഇതിൽ ഇരുപതിൽ അധികം പേരുടെ നില ഗുരുതരമായി തുടരുകയാണ്. പുതുച്ചേരി ജിപ്മർ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ചു പേർ ഇന്നലെ തിരികെയെത്തിയെന്നത് ആശ്വാസകരമാണ്. കേസിൽ രണ്ട് പേരെ കൂടി ഇന്ന് സിബിസിഐഡി സംഘം അറസ്റ്റു ചെയ്തു. മെതനോൾ എത്തിച്ച മാതേഷിനെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ അറസ്റ്റ്. പൻറൂട്ടിയിലെ ജ്യോതി ചിപ്സ് എന്ന സ്ഥാപനം നടത്തുന്ന ശക്തിവേൽ, ചെന്നൈ എംജിആർ നഗറിലെ ശിവകുമാർ എന്നിവരാണ് പിടിയിലായത്. കേസിൽ ഇതുവരെ 10 പേർ അറസ്റ്റിലായിട്ടുണ്ട്. തമിഴ് നാട് നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്നും തുടരും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കള്ളക്കുറിച്ചി വിഷയത്തിൽ സഭയിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയിരുന്നു. ഇന്നും അത് തുടർന്നേക്കും.

Advertisement