സത്യപ്രതിജ്ഞാ വേദിയിൽ വെച്ച് തമിഴിസൈ സൗന്ദർരാജനെ പരസ്യമായി ശാസിച്ച് അമിത് ഷാ

218
Advertisement

ആന്ധ്രപ്രദേശ്: മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ നടക്കുന്നതിനിടെ വേദിയിൽ വെച്ച് തെലങ്കാന മുൻ ഗവർണറും തമിഴ്‌നാട്ടിൽ നിന്നുള്ള ബിജെപി നേതാവുമായ തമിഴിസൈ സൗന്ദർരാജനെ പരസ്യമായി ശാസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിന്റെ ദൃശ്യങ്ങളിൽ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായി.

തമിഴിസൈയെ വേദിയിലേക്ക് വിളിച്ചുവരുത്തി വിരൽ ചൂണ്ടി അമിത് ഷാ സംസാരിക്കുന്നത് കാണാം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ബിജെപിക്കേറ്റ പരാജയത്തിന് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈക്കെതിരെ തമിഴിസൈ പരസ്യ വിമർശനം ഉന്നയിച്ചിരുന്നു. ഈ വിഷയത്തിലാണ് ശാസനയെന്നാണ് സൂചന

തമിഴ്‌നാട്ടിൽ ബിജെപിക്ക് കൃത്യമായ പദ്ധതികളുണ്ടായിരുന്നില്ലെന്നും അണ്ണാമലൈ കാര്യമായി പ്രവർത്തിച്ചില്ലെന്നും തമിഴിസൈ ആരോപിച്ചിരുന്നു.

Advertisement