മൂന്നാം മോദി സർക്കാരിൽ കേരളത്തിന് ഇരട്ടി മധുരം; സുരേഷ് ഗോപിക്കൊപ്പം ജോർജ് കുര്യനും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

2376
Advertisement

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ കേരളത്തിന് ഇരട്ടി മധുരം. സുരേഷ് ഗോപിക്ക് പുറമേ ജോർജ് കുര്യൻ കൂടി മോദി സർക്കാരിൻ്റെ ഭാഗമാകുന്നു. കേരളത്തിൽ നിന്നും 2 കേന്ദ്രമാരെ നിയമിച്ച് നരേന്ദ്ര മോദി ഇടത് വലത് മുന്നണികൾക്ക് കനത്ത ഷോക്ക് നൽകിയിരിക്കുകയാണ്.
ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷനായിരുന്നു. ബിജെപിയുടെ സംസ്ഥാന ജന. സെക്രട്ടറി എന്ന പദവിയും വഹിച്ചിട്ടുണ്ട്.
ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യൻ മന്ത്രിസഭയിൽ അഗത്വം ലഭിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർഥിയായിരുന്നു. ജോർജ് കുര്യൻ കോട്ടയം സ്വദേശിയാണ്. സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് 7.15 ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ. കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനം.

Advertisement