കൊല്‍ക്കത്ത.ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ പുറത്തുനിന്നുള്ള പിന്തുണയാകും തൃണമൂൽ കോൺഗ്രസ് നൽകുന്നതെന്ന് നിലപാട് വ്യക്തമാക്കി മമതാ ബാനർജി. പശ്ചിമബംഗാളിൽ സിപിഐഎമ്മിനെയും കോൺഗ്രസിനെയും ഒപ്പം കൂട്ടില്ലെന്നും മമത ബാനർജി വ്യക്തമാക്കി. അനിവാര്യമായ സാഹചര്യത്തിൽ ബിജെപിയെ പുറത്താക്കാനാണ് പുറത്തുനിന്നുള്ള പിന്തുണ. കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈകളിലെ പാവയാണെന്നും മമത ബാനർജി ആരോപിച്ചു.





































