Home News Local ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിലേക്ക് വീണ് പരിക്കേറ്റു

ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിലേക്ക് വീണ് പരിക്കേറ്റു

Advertisement

കൊല്ലം: ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിലേക്ക് വീണ് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 6.30 ഓടെ കൊല്ലം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം.

Also Read:

പുനലൂർ സ്വദേശിനിയായ 19കാരിക്കാണ് പരിക്കേറ്റത്.
പുനലൂർ ഭാഗത്തേക്ക് പോകുന്ന
6.45 ൻ്റെ കന്യാകുമാരി -പുനലൂർ പാസഞ്ചർ ആണ് യുവതി കാത്തു നിന്നത്. എന്നാൽ അബദ്ധത്തിൽ പുനലൂർ നിന്ന് മധുരയ്ക്ക് പോകുന്ന പുനലൂർ-മധുരൈ എക്സ്പ്രസിൽ കയറുകയായിരുന്നു. ട്രെയിൻ ഓടിത്തുടങ്ങിയതോടെ പരിഭ്രാന്തയായ യുവതി പ്ലാറ്റ്ഫോമിലേക്ക് ചാടുകയായിരുന്നു.

കാലുമടങ്ങി മുഖമിടിച്ചാണ് വീണത്.ആർ.പി.എഫ് ഉദ്യോഗസ്ഥർ ഉൾപ്പെടെ യുവതിയെ രക്ഷപ്പെടുത്തി. നിസാര പരിക്ക് ആയിരുന്നതിനാൽ  പ്രാഥമിക ശുശ്രൂഷ നൽകി വിട്ടു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here