ശാസ്താം കോട്ട. കുന്നത്തൂർ നിയോജകമണ്ഡലം എൻ ഡി എ സ്ഥാനാർഥി രാജി പ്രസാദ്ന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം ന്യുനപക്ഷ മോർച്ച കൊല്ലം ജില്ല കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ കുന്നത്തൂർ നിയോജകമണ്ഡലത്തിൽ സ്കോഡ് വർക്ക് ചെയ്യാൻ തീരുമാനിച്ചു. മതപുരോഹിതൻമാരെയും പൗര പ്രമുഖരെയും കാണും. അനാഥാലയങ്ങളും വീടുകളും സന്ദർശിച്ച് കേന്ദ്ര സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ ബോധ്യപെടുത്തും. രാജി പ്രസാദിന്റെ വിജയത്തിന് ഈ സമ്പർക്കം കാരണമാകുമെന്ന് ന്യുനപക്ഷ മോർച്ച കൊല്ലം ഈസ്റ്റ് പ്രസിഡന്റ് ബിനോയ് ജോർജ് പറഞ്ഞു. ശാസ്താം കോട്ട മണ്ഡലം പ്രസിഡന്റ് സുനിൽ അധ്യക്ഷതവഹിച്ച യോഗം ബിജെപി ദേശിയ കൗൺസിൽ അംഗം ജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ബിജു പുത്തൂർ, ഷാജി ജോർജ്,ലാലു, ഷിബു, റെജി കോശി, അലക്സണ്ടർ എന്നിവർ സംസാരിച്ചു

































