Home News Local നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 59 സ്ഥാനാര്‍ത്ഥികൾ

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 59 സ്ഥാനാര്‍ത്ഥികൾ

Advertisement

നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള സമയപരിധി  അവസാനിച്ചപ്പോള്‍ മത്സര രംഗത്ത് 59 സ്ഥാനാര്‍ത്ഥികള്‍. കരുനാഗപ്പള്ളി- 5, ചവറ- 3, കുന്നത്തൂര്‍- 5, കൊട്ടാരക്കര- 6, പത്തനാപുരം- 7, പുനലൂര്‍- 6, ചടയമംഗലം- 6, കുണ്ടറ- 6, കൊല്ലം – 5, ഇരവിപുരം- 5, ചാത്തന്നൂര്‍- 5 എന്നിങ്ങനെയാണ് ഓരോ മണ്ഡലത്തിലും മത്സര രംഗത്തുള്ളവരുടെ എണ്ണം. ഓരോ സ്ഥാനാർത്ഥിക്കും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും അനുവദിച്ചു.  മണ്ഡലം, മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിയും, ചിഹ്നം എന്നീ ക്രമത്തില്‍ താഴെ നല്‍കുന്നു.



കരുനാഗപ്പള്ളി: 1. വി എസ് ജിതിന്‍ ദേവ് (ബി ജെ പി) – താമര, 2. അഡ്വ. എം എസ് താര (സി പി ഐ)- അരിവാളും നെല്‍ക്കതിരും, 3. സി ആര്‍ മഹേഷ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – കൈ, 4.  ട്വിങ്കിള്‍ പ്രഭാകരന്‍ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ-കമ്യൂണിസ്റ്റ്) – ബാറ്ററി ടോര്‍ച്ച്, 5. ലത്തീഫ് (എസ് ഡി പി ഐ) – കത്രിക.

ചവറ: 1. കെ. ആർ  രാജേഷ് (ബി ജെ പി)- താമര, 2. ഷിബു ബേബി ജോണ്‍ (ആര്‍ എസ് പി) – മണ്‍വെട്ടിയും മണ്‍കോരിയും, 3. ഡോ. സുജിത് വിജയന്‍ പിള്ള (സ്വതന്ത്രന്‍)- ടെലിഫോണ്‍. 

കുന്നത്തൂര്‍: 1.ഉല്ലാസ്  കോവൂര്‍ (ആര്‍ എസ് പി) – മണ്‍വെട്ടിയും മണ്‍കോരിയും, 2.  രാജി പ്രസാദ് (ബി ജെ പി) – താമര, 3. കോവൂർ കുഞ്ഞുമോന്‍ (കേരള റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി- ലെനിനിസ്റ്റ് മാര്‍ക്സിസ്റ്റ്) – ബാറ്ററി ടോര്‍ച്ച്, 4. ടി. ശശിധരന്‍ (എസ് യു സി ഐ – കമ്യൂണിസ്റ്റ്) – മേശ, 5. മാന്തറ വേലായുധന്‍ (സ്വതന്ത്രന്‍) – ടെലിവിഷന്‍.

കൊട്ടാരക്കര: 1. അഡ്വ. പി ഐഷ പോറ്റി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)- കൈ, 2. കെ എന്‍ ബാലഗോപാല്‍ (സി പി ഐ എം)- ചുറ്റിക അരിവാള്‍ നക്ഷത്രം, 3. മാമച്ചന്‍ ഡാനിയേല്‍ (ആം ആദ്മി പാര്‍ട്ടി)- ചൂല്. 4. ആര്‍ രശ്മി (ബി ജെ പി) – താമര, 5. വില്‍ഫ്രഡ് സഖറിയാസ് (ബി എസ് പി) – ആന, 6. ജി സുരേഷ് S/o ടി.പി ഗോപാലകൃഷ്ണ പിള്ള (ഇക്വാലിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യ)- ടെലിവിഷന്‍.

പത്തനാപുരം: 1. ജ്യോതികുമാര്‍ ചാമക്കാല (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – കൈ, 2. വിപിന്‍ കണികോനത്ത് (ബി എസ് പി) – ആന. 3. അനില്‍ പിള്ള (ട്വന്റി ട്വന്റി) – ചക്ക, 4. കെ ബി ഗണേഷ്കുമാര്‍ (കേരള കോണ്‍ഗ്രസ്- ബി) – ടെലിവിഷൻ, 5. അനീഷ് കിളിമാനൂര്‍ (ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടി) – നകാരം (Nagara), 6. എന്‍. പി ഗണേഷ്കുമാര്‍ S/o പരമു (സ്വതന്ത്രന്‍) – ബുക്ക്, 7. എം. ജ്യോതിഷ്കുമാര്‍ (സ്വതന്ത്രന്‍) – ബാറ്റ്.

പുനലൂര്‍: 1. സി അജയപ്രസാദ് (സി പി ഐ) – ധാന്യക്കതിരും അരിവാളും, 2. ജോസ് സാരാനാഥ് (ബി എസ് പി) – ആന, 3. നൗഷാദ് യൂനുസ് (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്) – ഏണി, 4. നെടുമണ്‍കാവ് ഗോപാലകൃഷ്ണന്‍ (ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യ) – ടെലിവിഷന്‍, 5. കെ മഹേഷ് (എസ് യു സി ഐ, കമ്മ്യൂണിസ്റ്റ്) – ബാറ്ററി ടോര്‍ച്ച്, 6.  അഡ്വ. രഘുനാഥ് കമുകുംചേരി (ട്വന്റി-ട്വന്റി) – ചക്ക.

ചടയമംഗലം: 1. ആർ എസ് അരുണ്‍രാജ് (ബി ജെ പി)-താമര 2. ജെ ചിഞ്ചുറാണി (സി പി ഐ)-അരിവാളും ധാന്യകതിരും 3. എം എം നസീര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)-കൈ, 4. അജി കടശ്ശേരി (ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്‍മെന്റ് പാര്‍ട്ടി)-ഓടക്കുഴൽ  5. ഷറഫാത്ത് മല്ലം (എസ് ഡി പി ഐ)-കത്രിക 6.  ജി. ജയന്‍ മൂൺലൈറ്റ് ചിതറ  (സ്വതന്ത്രന്‍)-ടെലിവിഷൻ.

കുണ്ടറ: 1. ലതിക ബാലകൃഷ്ണന്‍ (ബി.എസ്.പി) – ആന, 2. പി സി വിഷ്ണുനാഥ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – കൈ, 3. എസ് എല്‍ സജികുമാര്‍ (സി പി ഐ- എം) – ചുറ്റിക അരിവാള്‍ നക്ഷത്രം, 4. ഡോ. റോബിന്‍ രാധാകൃഷ്ണന്‍ (ബി ജെ പി) – താമര, 5. ആർ രാഹുൽ (എസ് യു സി ഐ-സി) – ബാറ്ററി ടോര്‍ച്ച്, 6. റിയാസ് കണ്ണനല്ലൂര്‍ (സ്വതന്ത്രന്‍)– കത്രിക.

കൊല്ലം: 1. എസ് ജയമോഹന്‍ (സി.പി.ഐ-എം) – ചുറ്റികയും അരിവാളും നക്ഷത്രവും, 2. ഡോ. പ്രതാപ് കുമാര്‍ എൻ (ബി ജെ പി) – താമര,  3. അഡ്വ. ബിന്ദു കൃഷ്ണ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – കൈ,   4. അഡ്വ. എല്‍ ആര്‍ സിനു (ആം ആദ്മി പാര്‍ട്ടി) – ചൂല്, 5. മൈലാട് സുധന്‍ (ബി എസ് പി) – ആന.

ഇരവിപുരം: 1. എം നൗഷാദ് (സി പി ഐ-എം) – ചുറ്റിക അരിവാള്‍ നക്ഷത്രം. 2. അഡ്വ. വിഷ്ണുമോഹന്‍ (ആര്‍ എസ് പി) – മണ്‍വെട്ടിയും മണ്‍കോരിയും, 3. സജി ഡി ആനന്ദ് (ഭാരത ധര്‍മ ജന സേന)- തെങ്ങിന്‍ തോട്ടം, 4. എ നൗഷാദ് S/o അലിയാര് കുഞ്ഞ് (സ്വതന്ത്രന്‍)- ഡിഷ് ആന്റിന. 5. എസ് ആര്‍ ഫിറോസ് (സ്വതന്ത്രന്‍)- വജ്രം.

ചാത്തന്നൂര്‍: 1. അരുൺ ചാത്തന്നൂര്‍ (ആം ആദ്മി പാർട്ടി) – ചൂൽ, 2. ബി ബി  ഗോപകുമാർ (ബി ജെ പി) – താമര, 3. അഡ്വ. ആര്‍ രാജേന്ദ്രന്‍ (സി പി ഐ) –  ധാന്യക്കതിരും അരിവാളും, 4. സൂരജ് രവി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – കൈ, 5. സിന്ധു പുത്തന്‍കുളം (ഡെമോക്രറ്റിക് ഹ്യൂമൻ റൈറ്സ് മൂവ്മെന്റ് പാർട്ടി) – ഓടക്കുഴല്‍.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here