ശാസ്താംകോട്ട.നാടകക്കളരിയിലൂടെ മലയാള നാടകവേദിക്ക് നവീനഭാവുകത്വം നൽകിയ ശാസ്താംകോട്ട ഡി.ബി കോളേജിൽ 28നും 29നും മാടൻ മോക്ഷം അരങ്ങേറുന്നു. ആലപ്പുഴ മരുതം തീയേറ്റർ അവതരിപ്പിക്കുന്ന നാടകം കുന്നത്തൂരിന്റെ സാംസ്‌കാരിക മണ്ഡലത്തിലെ നിറ സാനിധ്യമായ ഇടം ശാസ്താംകോട്ടയാണ് സംഘടിപ്പിക്കുന്നത്.
സർവശക്തനായ ദൈവത്തെക്കാൾ വലുതാണ് ആരാധനാ സംബന്ധമായ കീഴ് വഴക്കങ്ങൾ, കീഴ് വഴക്കങ്ങൾ തീരുമാനിക്കാനുള്ള അവകാശം നിശ്ചയിക്കുന്നത് ഒരു കൂട്ടം മനുഷ്യരാണ്. സാധാരണ മനുഷ്യരല്ല, പൗരോഹിത്യത്തിന്റെ അധികാരസ്ഥാങ്ങളിൽ നിലയുറപ്പിച്ചവ. അവർ നിർമ്മിച്ചെടുത്ത കീഴ് വഴക്കങ്ങളാണ് ദൈവങ്ങളെ നാല് ചുമരുകൾക്കുള്ളിൽ ചലനം നഷ്ടപ്പെട്ട കല്ലുകളാക്കി മാറ്റുന്നത്.
ഇതുകൂടി വായിക്കാം:
തമിഴ്- മലയാള സാഹിത്യകാരൻ ജയമോഹന്റെ ‘മാടൻ മോക്ഷം‘ എന്ന കൃതിയെ ആസ്പദമാക്കി രാജ്‌മോഹൻ നീലേശ്വരം രചനയും ജോബ് മഠത്തിൽ സംവിധാനവും നിർവഹിച്ച ‘മാടൻ മോക്ഷം’ എന്ന നാടകം പറയുന്നത് മനുഷ്യരാൽ പരിണമിക്കപ്പെട്ട ദൈവങ്ങളുടെ നിസ്സഹായതയാണ്.
കേരള സംഗീത- നാടക അക്കാദമി സംഘടിപ്പിച്ച അമേച്ചർ നാടക മത്സരത്തിൽ മികച്ച നാടകം, മികച്ച സംവിധായകൻ, മികച്ച നടൻ എന്നീ അവാർഡുകൾ നേടിയ ‘മാടൻ മോക്ഷം’ ആലപ്പുഴ മരുതം തിയേറ്റേഴ്സ് അവതരിപ്പിച്ചുവരികയാണ്. ജനകീയ ആരാധനക്രമങ്ങളിൽ നിലനിന്നിരുന്ന ദൈവസങ്കല്പങ്ങൾക്കുണ്ടായ പരിവർത്തനത്തെ തുടർന്ന് ‘മാടൻ’ എന്ന ജനകീയ ദൈവവും മാടന്റെ ജനവിഭാഗങ്ങളും അനുഭവിക്കുന്ന അസ്തിത്വ പ്രശ്നങ്ങളാണ് നാടകം കൈകാര്യം ചെയ്യുന്നത്. കേരളത്തിലാകമാനം നടന്നുവരുന്ന സാമൂഹിക- സാംസ്‌കാരിക- ആരാധനാ പരിവർത്തനത്തെ സാധാരണക്കാരുമായി വിനിയമം ചെയ്യും വിധമാണ് രചനയും അവതരണവും സംവിധാനവും നിർവ്വഹിക്കപ്പെട്ടിട്ടുള്ളത്.
മാടൻ മോക്ഷം എന്ന നാടകത്തെ മുൻനിർത്തി കേരളത്തിൽ ശക്തിപ്രാപിച്ചുവരുന്ന നവയാഥാസ്ഥികത്വത്തെയും വൈവിധ്യമാർന്ന ആരാധനാക്രമങ്ങളുടെ ക്ഷേത്രവൽക്കരണ പ്രക്രിയയെയും ചർച്ച ചെയ്യുകയാണിവിടെ.
നിരവധി സംസ്ഥാന പുരസ്കാരങ്ങൾ കരസ്ഥമാക്കിയ നാടകം പ്രത്യേകം തയ്യാറാക്കിയ ഗാലറി സംവിധാനത്തിലാണ് അവതരിപ്പിക്കുന്നത്.
ഒരു മണിക്കൂർ 40 മിനുട്ട് ദൈർഖ്യമുള്ള നാടകത്തിനു 7 PM ന് ഗാലറിയിലേക്ക് പ്രവേശിപ്പിക്കും. 7.30 PM ന് നാടകം തുടങ്ങും.
പ്രവേശന പാസുകൾക്ക് 9567640624, 9567740624, 9846927112, 9447591756
തുടങ്ങിയ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടക സമിതി ഭാരവാഹികളായ P. J ഉണ്ണികൃഷ്ണൻ, ഗോപകുമാർ കൽഹാരം, P. K രവി, S ദിലീപ് കുമാർ, സി. ഹരികുമാർ ,മനോജ് R. S,പ്രേംകുമാർ C . K
രൂപേഷ്. S,ഗിരീഷ് ഗോപിനാഥ് എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു



































