Home News Local വെന്തുരുകുന്ന മീനച്ചൂടിലും ‘കൂളായി’ഉല്ലാസ് കോവൂർ

വെന്തുരുകുന്ന മീനച്ചൂടിലും ‘കൂളായി’ഉല്ലാസ് കോവൂർ

Advertisement

കുന്നത്തൂർ:വെന്തുരുകുന്ന മീനച്ചൂടിലും ‘കൂളായി’ വോട്ടർമാരുടെ അടുത്തേക്കെത്തി അവരുടെ അനുഗ്രഹം തേടുകയും പിന്തുണ ഉറപ്പിക്കുകയും ചെയ്യുന്ന തിരക്കിലാണ് കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂർ.ബുധൻ രാവിലെ ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി കെ.സുകുമാരൻ നായരുടെ അനുഗ്രഹം വാങ്ങി,പെരുന്നയിൽ മന്നം സമാധിയിൽ പുഷ്പാർച്ചനയും നടത്തിയ ശേഷമാണ് ഉല്ലാസ് കോവൂരിൻ്റെ ഇന്നലത്തെ പ്രചരണത്തിനു തുടക്കം കുറിച്ചത്.പിന്നീട് കുന്നത്തൂർ നെടിയവിള ഉല്ലാസ് കോവൂർ പ്രവർത്തകർക്കൊപ്പം ജംഗ്ഷനിലെ വ്യാപാരസ്ഥാപനങ്ങളിലും ഓഫീസുകളിലും ഓട്ടോറിക്ഷ സ്റ്റാൻ്റിലും ഉൾപ്പെടെ വോട്ടഭ്യർത്ഥിച്ചു.ജംഗ്ഷനിൽ ബസ് കാത്തുനിൽക്കുകയായിരുന്ന അമ്മമാർ ഉല്ലാസിൻ്റെ തലയിൽ തൊട്ട് അനുഗ്രഹിച്ചു.ഇപ്രാവശ്യം വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു വരുമെന്നായിരുന്നു എല്ലാവരുടെയും ഒരേ സ്വരത്തിലുള്ള അഭിപ്രായം.

തങ്ങൾക്ക് മാത്രമാണ് ക്ഷേമനിധി ഇല്ലാത്തവരായി കേരളത്തിലുള്ളതെന്ന പരിഭവമാണ് ഉല്ലാസിനോട് ഓട്ടോറിക്ഷാ സ്റ്റാൻ്റിലെ ഡ്രൈവർമാർ പങ്കുവച്ചത്.എല്ലാ പ്രശ്നങ്ങൾക്കും യുഡിഎഫും താനും അധികാരത്തിലെത്തിയാൽ പരിഹാരം കാണാമെന്ന ഉറപ്പ് നൽകി നെടിയവിള അമ്പലം ജംഗ്ഷനിലേക്ക്.ഇവിടെ കുന്നത്തൂർ ഹോമിയോ ആശുപത്രി,വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്,കൃഷിഭവൻ,ഓട്ടോ സ്റ്റാൻ്റ്,കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാമെത്തി നിറപുഞ്ചിരിയോടെ വോട്ട് അഭ്യർത്ഥിച്ചു.പിന്നീട ഐവർകാല കീച്ചപ്പള്ളിയിലേക്ക്.ഇവിടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം കീച്ചപ്പള്ളി ജംഗ്ഷനിലെത്തി കടകമ്പോളങ്ങളിൽ കയറിയിറങ്ങി വോട്ടുറപ്പിച്ചു.വോട്ട് തരാം,യാത്ര ചെയ്യാൻ നല്ലൊരു റോഡ് തരണം -വർഷങ്ങളായി തകർന്ന് തരിപ്പണമായി കിടക്കുന്ന പാകിസ്ഥാൻ മുക്ക് – ഞാങ്കടവ് റോഡ് ചൂണ്ടിക്കാട്ടി ഗ്രാമവാസികൾ ഉല്ലാസിനോട് ആവശ്യപ്പെട്ടത് അത്രമാത്രം.

മൂന്ന് മണിയോടെ കുന്നത്തൂർ കോർപ്പറേഷൻ ഫാക്ടറിയിലെത്തി തൊഴിലാളികളെയും ജീവനക്കാരെയും നേരിൽ കണ്ടു.ഇപ്രാവശ്യം തങ്ങൾ ഒറ്റക്കെട്ടായി ഉല്ലാസിനൊപ്പം എന്നതായിരുന്നു അവർ നൽകിയ പിന്തുണ.പിണറായി ഭരണം കശുവണ്ടി തൊഴിലാളികളോട് കാട്ടുന്ന ക്രൂരതകൾ സ്ത്രീതൊഴിലാളികൾ ഉല്ലാസിനോട് പങ്കു വച്ചു.പിന്നിട് കിഴക്കേ കല്ലടയിലേക്ക്.ഇക്കുറി കുന്നത്തൂരിന് മാറ്റം വേണമെന്നത് ഇവിടുത്തെ ജനങ്ങൾ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇഛാശക്തിയോടെ തീരുമാനമെടുത്തതായി ഓരോ
വോട്ടറുടെയും മുഖഭാവങ്ങളിൽ നിന്നും വായിച്ചറിയാൻ കഴിയും.യുഡിഎഫ് കുന്നത്തൂർ മണ്ഡലം ചെയർമാൻ റ്റി.എ സുരേഷ് കുമാർ,കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റെജി കുര്യൻ,മഹിളാ കോൺഗ്രസ് ജില്ലാ ട്രഷറർ ഷീജാ രാധാകൃഷ്ണൻ,മണ്ഡലം പ്രസിഡൻ്റ് ലിസി തങ്കച്ചൻ,ആർഎസ്പി നേതാക്കളായ അഡ്വ.എം.കണ്ണൻ നായർ,ഡി.അലക്സു കുട്ടി,പഞ്ചായത്ത് അംഗങ്ങളായ സാബു ഉമ്മൻ,ശ്രീദേവി അമ്മ,നേതാക്കളായ ശശിധരൻ ഏഴാംമൈൽ,ജോസ് സുരഭി,ജോൺ മാത്യു,സഹദേവൻ കോട്ടവിള,ഹരികുമാർ കുന്നത്തൂർ,ഉമേഷ് കുന്നത്തൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here