ശാസ്താം കോട്ട. ബി ജെ പി മുൻ സംസ്ഥാന കമ്മിറ്റി അംഗവും കുന്നത്തൂരിലെ തലമുതിർന്ന നേതാവും ആയിരുന്ന രഘുനാഥ് എസ് കല്ലട പാർട്ടി വിട്ടു ആർ എസ് പി യിൽ ചേർന്നു.രണ്ടു തവണ ബിജെപിയുടെ അസംബ്ളി സ്ഥാനാര്‍ഥി , ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ഥി,കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥി എന്നീനിലയ്ക്ക് മല്‍സരിച്ചബിജെപിയുടെ വളരെ മുതിര്‍ന്ന നേതാവ രഘുനാഥ് കുന്നത്തൂരിലെ നേതൃത്വത്തിൻ്റെ അവഗണനയിലും പ്രതിഷേധിച്ചാണ് ആർ എസ് പിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
ആ എസ് പികുന്നത്തൂർ നിയോജക മണ്ഡലം ആഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ആർ എസ് പി സംസ്ഥാന കമ്മിറ്റി അംഗം തുണ്ടിൽ നിസ്സാർ പതാക നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. ആർ എസ് പി ശാസ്താംകോട്ട ലോക്കൽ സെക്രട്ടറി സുധാകരൻ പിള്ള, ആർ വൈ എഫ് ജില്ലാ സെക്രട്ടറി സുഭാഷ് എസ് കല്ലട, ആർ എസ് പി നേതാക്കളായ ശ്യാം പള്ളിശ്ശേരിക്കൽ, ബഷീർ പനപ്പെട്ടി, ഷിബു ചിറക്കട, നവാസ് ചേമത്തറ തുടങ്ങിയവർ സംസാരിച്ചു.
































