ശാസ്താംകോട്ട:പള്ളിശേരിക്കലിൽ കനാൽ വെള്ളം വീടുകളിലേക്ക് കയറിതിനെ തുടർന്ന് ജനജീവിതം ദുരിതത്തിലായി.പള്ളിശേരിക്കൽ- ഇടവനശേരി കനാൽ ഭാഗത്ത് വട്ടവിള ജംഗ്ഷന് പടിഞ്ഞാറ് വശത്ത് കെട്ടുരുത്തിൽ പടിഞ്ഞാറ്റതിൽ ഷാജഹാൻ്റെ വീട്ടുമുറ്റത്തേക്ക് ഉൾപ്പെടെയാണ് ദിവസങ്ങളായി കനാൽ വെള്ളം കെട്ടിക്കിടക്കുന്നത്.കനാലിലെ ചോർച്ചയാണ് ഇതിനു കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ചോർച്ച മാറ്റാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കെഐപി അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.വെള്ളം കെട്ടിക്കിടക്കുന്നത് വീടുകൾക്കും ഭീഷണിയായിട്ടുണ്ട്.കാലാകാലങ്ങളിൽ കനാലുകളിൽ നടത്തേണ്ട അറ്റകുറ്റപ്പണികൾ നടത്താൻ കെഐപി അധികൃതർ തയ്യാറാകാത്തതാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.



































