ചവറ. വികാസ് കലാസാംസ്കാരിക സമിതിയുടെയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി, വികാസ് ലൈബ്രറി, ജില്ലാ അന്ധത നിയന്ത്രണ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ചവറ വികാസ് ഓഡിറ്റോറിയത്തിൽ നേത്ര ചികിത്സ ക്യാമ്പ് 2026 ഏപ്രിൽ 12ആം തീയതി ഞായറാഴ്ച നടക്കുന്നു. രാവിലെ എട്ടുമണിമുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ്. അന്നേദിവസം തന്നെ തിമിര ശസ്ത്രക്രിയയ്ക്ക് തെരഞ്ഞെടുക്കുന്നവരെ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോയി തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കും.
ഇൻട്ര ഓക്കുലർ ലെൻസ് ഉൾപ്പെടെ എല്ലാ ചെലവുകളും സൗജന്യമായിരിക്കുകയും ശസ്ത്രക്രിയ നടത്തി രണ്ടുദിവസത്തിന് ശേഷം തിരികെ എത്തിക്കുന്നതാണെന്നും ക്യാമ്പിൽ പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ പകർപ്പ് കൂടി കൊണ്ടുവരേണ്ടതാണെന്നും ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്നതിന് ചവറ, തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലെ എല്ലാ അംഗൻ വാടികളിലും മെഡിക്കൽ സ്റ്റോറുകളിലും പേര് രജിസ്റ്റർ ചെയ്യാവു ന്നതാണ്.
ബന്ധപ്പെടേണ്ട നമ്പറുകൾ
9846614408
9497221420
9400663326



































