ശാസ്താംകോട്ട:കലാഭവൻ മണി കലാരത്നം പുരസ്കാര ജേതാവും കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉല്ലാസ് കോവൂരിനെ സംസ്കാര സാഹിതി കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
അനുമോദിച്ചു.ചലച്ചിത്രതാരം അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം ചെയർമാൻ ഹാഷിം സുലൈമാൻ അധ്യക്ഷത വഹിച്ചു.
ചലച്ചിത്രതാരം രാജേഷ് ശർമ്മ,നാടൻപാട്ട് കലാകാരൻ പ്രകാശ്കുട്ടൻ,ചലച്ചിത്ര സംവിധായകൻ ജോതിഷ് ശങ്കർ,വിജയകുമാർ, വി.വേണുഗോപാല കുറുപ്പ്,എബി പാപ്പച്ചൻ,സൈറസ് പോൾ,ജയകൃഷ്ണൻ,അനി മത്തായി,അഡ്വ.തോമസ് വൈദ്യൻ,തുണ്ടിൽ നൗഷാദ്,വിഷ്ണു വിജയൻ എന്നിവർ പ്രസംഗിച്ചു.ഉല്ലാസ് കോവൂർ മറുപടി പ്രസംഗം നടത്തി.



































