ശാസ്താംകോട്ട:കുന്നത്തൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിൻ്റെ ഒന്നാംഘട്ട പ്രചാരണം പൂർത്തിയായ സാഹചര്യത്തിലും സ്ഥാനാർത്ഥി ആരെന്ന് ഉറപ്പിക്കാൻ കഴിയാതെ എൽഡിഎഫിൽ ആശയകുഴപ്പം തുടരുന്നു.25 വർഷമായി എംഎൽഎയായി തുടരുന്ന ആർഎസ്പി (എൽ) നേതാവ് കൂടിയായ കോവൂർ കുഞ്ഞുമോൻ വീണ്ടും സീറ്റിനായി സജീവമായി രംഗത്തുണ്ട്.എന്നാൽ കുഞ്ഞുമോന് വീണ്ടും സീറ്റ് നൽകുന്നതിനോട് എൽഡിഎഫ്, പ്രത്യേകിച്ച് സി.പി.എം നേതൃത്വം പൂര്‍ണമായി മനസു തുറന്നിട്ടില്ല.സീറ്റ് സിപിഎം ഏറ്റെടുത്ത് വയോജന കമ്മീഷൻ ചെയർമാനും മുൻ രാജ്യസഭാ എംപിയുമായ കെ.സോമപ്രസാദിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
എന്നാൽ ചവറ സീറ്റ് സിപിഎം ഏറ്റെടുത്തപ്പോൾ പകരം സീറ്റ് തരാമെന്ന് ഉറപ്പ് തന്നിരുന്നതാണെന്നും,കുന്നത്തൂർ തങ്ങൾക്ക് അവകാശപ്പെട്ടതെന്ന വാദമുയർത്തി സിപിഐയും രംഗത്തെത്തിയത് തലവേദനയായി.ഒടുവിൽ കെ.സോമപ്രസാദിനെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിലേക്ക് സിപിഎം നേതൃത്വം എത്തിയതായാണ് വിവരം, ഇന്നത്തെ സീറ്റ് പ്രഖ്യാപനത്തിലും കുന്നത്തൂര്‍ വരാതിരുന്നതോടെ സിപിഎം സിപിഐകക്ഷികളുടെ അവകാശവാദം അവസാനിച്ചതായി കരുതാം .അങ്ങ നെയെങ്കില്‍ കോവൂര്‍ കുഞ്ഞുമോന്‍ തന്നെ സ്ഥാനാര്‍ഥിയാകും
അതിനിടെ എൽഡിഎഫ് പൊതു സ്വതന്ത്രനെ രംഗത്തിറക്കാനുള്ള സാധ്യതയും തേടുന്നുണ്ട്.അങ്ങനെയെങ്കിൽ കെഡിഎഫ് ചെയർമാൻ പി.രാമഭദ്രനാകും നറുക്ക് വീഴുക മുന്‍പ് യുഡിഎഫ് സ്ഥാനാര്‍ഥി ആയ ആളാണ് രാമഭദ്രന്‍ .എൻഡിഎയിലും സ്ഥാനാർത്ഥി നിർണയം എങ്ങുമെത്തിയിട്ടില്ല.തങൾക്ക് കുന്നത്തൂർ സീറ്റ് വേണ്ടെന്ന് ബിഡിജെഎസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് രാജി പ്രസാദ്,ദളിത് മോർച്ച നേതാവ് അജിമോൻ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ.



































